കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

ആകാശത്തെ വിശേഷം

കുളിരുള്ള ഒരു രാത്രിയില്‍ അവള്‍ പുറത്തേക്ക് ഇറങ്ങി.അവള്‍ ആകാശത്തേക്ക് നോക്കി.ഒന്നും കാണുന്നില്ല,അവള്‍ ഇരുട്ടിന്റെ മകളാണ്.

ആകാശത്തെക്കുറിച്ചും അവിടത്തെ വിശേഷങ്ങളെക്കുറിച്ചും അവള്‍ക്കു നന്നായറിയാം.അവള്‍ ആകാശത്തേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.പകല്‍ ആകാശത്തു പഴുത്ത മാമ്പഴംപ്പോലെ ഒരാളെ കാണാം.അതാണ്‌ സൂര്യന്‍.എണ്ണാന്‍ കഴിയാത്ത മനോഹരങ്ങളായ കിളികളെയും പുക പോലെ നിറഞ്ഞു നില്‍ക്കുന്ന മേഘങ്ങളെയും കാണാം.സന്ധ്യയായാല്‍ ആകാശത്തു മുഖം ചോന്നു നില്‍ക്കുന്ന മേഘങ്ങളെയും കാണാം.രാത്രിയായാല്‍ പ്രകാശിച്ചു നില്‍ക്കുന്ന എണ്ണാന്‍ കഴിയാത്ത നക്ഷത്രങ്ങളെയും കാണാം.പിന്നെ പപ്പടം പോലെ അവളെ നോക്കി ചിരിച്ചു നില്‍ക്കുന്ന അവളുടെ അമ്മാ മനേയും കാണാം.എന്നും മാമന്‍ ഒരുപോലാവില്ല.ആകൃതി മാറുമെന്നു മുത്തശ്ശി പറഞ്ഞിട്ടുണ്ട്.
രാത്രിയില്‍ പക്ഷികള്‍ പറക്കാറില്ല.എന്നാലും രാത്രിയില്‍ പക്ഷികള്‍ പറക്കാറുണ്ട്.ആ പക്ഷികള്‍ അവളെ നോക്കി ചിരിച്ചും,ചിലച്ച് ലൈറ്റ് മിന്നിച്ച് അവളുടെ മുന്നിലൂടെ പറക്കുന്നു.പിന്നെ ഒരു മിന്നാമിന്നിക്കൂട്ടത്തെയും കാണാം.പ്രകാശം നല്‍കുന്ന മിന്നാമിനുങ്ങിനോട്‌ അവള്‍ പറയും:നീ നിന്റെ ടോര്‍ച്ചടിച്ച്‌ വെറുതെ ഫ്യൂസാക്കണ്ട,എനിക്ക് കാണുകയില്ല.ഇത് കേട്ടാല്‍ മിന്നാമിനുങ്ങിനു സങ്കടമാകും.ഇതെല്ലാം അവള്‍ ആകാശത്തു നോക്കിക്കൊണ്ട് പറയുകയായിരുന്നു.
അപ്പോഴാണ്‌ അവളുടെ അമ്മ പുറത്തേക്ക് വന്നത്."മോളെ.....നീ എന്തെടുക്കുകയാണ് ഇവിടെ?അവിടെ നിന്നെ അന്വേഷിച്ച് ഞാന്‍ നടക്കുകയായിരുന്നു.മോളെ വാ,അകത്തേക്ക് പോകാം".
ഞാനില്ല അമ്മെ.നമുക്കിവിടെ പുറത്തിരിക്കാം.അമ്മ അത് സമ്മതിച്ചു.മുത്തശ്ശിയും അങ്ങോട്ടേക്ക് കടന്നു വന്നു.പെട്ടന്ന് രാത്രി മഴ പെയ്തു.അവള്‍ മുത്തശ്ശിയുടെ മടിയിലേക്ക്‌ തല ചായ്ച്ചു കിടന്നു.അമ്മ പറഞ്ഞു."എന്റെ ഈശ്വരാ എന്റെ കുട്ടിക്ക് എന്നാണാവോ ഈ ഇരുട്ടില്‍ നിന്നും മോചനം കിട്ടുക."ഇത് കേട്ടവള്‍ തേങ്ങി കരഞ്ഞു.മുത്തശ്ശിയുടെയും അമ്മയുടെയും കണ്ണു നിറഞ്ഞു.മുത്തശ്ശി പറഞ്ഞു."എല്ലാം വിധിയാണെന്ന് കരുതുക. എന്നെങ്കിലും ഈശ്വരന്‍ നമ്മുടെ വിളി കേള്‍ക്കും.തീര്‍ച്ച!ഈശ്വരന്‍ നമ്മുടെ വിളി കേള്‍ക്കാതിരികില്ല.ദൈവം നിന്നെ രക്ഷിക്കട്ടെ!".ഷഹ് ല .കെ.എസ്.
(സെറാഫിക്ക് സി.ജി.എച്ച്.എസ്.പെരിങ്ങോട്ടുകര,തൃശൂര്‍)

1 comments:

Sujeesh Ramakrishnan said...

wishes to shahla......:)