കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

തൃശ്ശൂരിലെ പറപ്പൂര്‍ സ്കൂളിലെ കുട്ടികള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപാത്രങ്ങളെ ജീവനോടെ ആവിഷ്ക്കരിച്ചത് നിങ്ങള്‍ കണ്ടല്ലോ.പറപ്പൂര്‍ സ്കൂളിന്റെ ബ്ലോഗ്‌ നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്കായ എന്റെമലയാളം.നിംഗ്.കോമില്‍ കൊടുത്തിട്ടുണ്ട്. പറപ്പൂര്‍ സ്കൂളിലെ റോസ്മി എഴുതിയ ഒരു കൊച്ചു ആസ്വാദനമാണ് ഇവിടെ നല്‍കുന്നത്.കുട്ടികള്‍ക്ക് കാണുന്നതിനായി നല്‍കിയിരുന്ന "what is that" എന്ന ഫിക്ഷന്‍ റോസ്മി കാണുന്ന രീതി നമ്മുടെ കുട്ടികളുടെ നൈസര്‍ഗികമായ അഭിരുചിയെ വീണ്ടും വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുന്നു.


മതിലുകള്‍ക്കിടയില്‍ പാതി തീര്‍ത്ത
സ്നേഹവാതില്‍

കരിങ്കല്ലാകുന്ന മനസ്സുകള്‍കൊണ്ട് ‌പണിത ഒരു
വന്മതില്‍ .അതിനിടയില്‍ അടയ്ക്കാന്‍ മറന്നതുപോലെ പോലെ പാതി ചാരിയ
സ്നേഹവാതില്‍ . അതിലൂടെ നോക്കിയാല്‍ ചുറ്റും ഹരിതാഭ നിറഞ്ഞ ഒരു വീട്
.വീട്ടുമുറ്റത്ത്‌ ഒരു നീണ്ട കസേരയില്‍ അച്ഛനും മകനും . അച്ഛനും മകനും
സംസാരിക്കുന്നില്ല.
മകന്‍ പത്രം വായിക്കുന്നു . തോട്ടത്തില്‍
ചെടികളില്‍ വന്നിരുന്ന കുരുവിയെ ചൂണ്ടി അച്ഛന്‍ ചോദിച്ചു .
അതെന്താണ്?
കുരുവി . മകന്‍ പറഞ്ഞു . മൂന്നാം വട്ടവും അതെന്താണെന്ന് ചോദിച്ചപ്പോള്‍
മകന്‍ വലിയ
സ്വരത്തില്‍ പറഞ്ഞു . മനസ്സിലായില്ലേ ,അതൊരു കു ..രു ..വി .
ഭയന്ന് പോയ അച്ഛന്‍ വീടിന്നകത്ത്‌
പോയി ഒരു ഡയറി കൊണ്ട് വരുന്നു.
അതില്‍ ഇങ്ങനെ മകന്‍ വായിച്ചു ."അവനെന്നോട് ഇരുപത്തൊന്നു വട്ടം
അതെന്താനന്നു
ചോദിച്ചു . ഞാന്‍ അവനെ ഉമ്മവെച്ചു കൊണ്ട് ഇരുപത്തൊന്നു തവണയും
കുരുവിയെന്നു പറഞ്ഞു ". മകന്‍ മൂകനായി . വാക്കുകളില്ലാതെ വിതുമ്പിക്കൊണ്ട് അവന്‍ അച്ഛനെ ഉമ്മവെച്ചു. ഏഴ് മിനുട്ടില്‍ ഈ സിനിമ
നിര്‍മിച്ച മനുഷ്യനെ സമ്മതിക്കണം .

"ഉറങ്ങിയ മനുഷ്യനെ
ഉണര്‍ത്തും
സൂര്യനെ പോലെ
ഉറങ്ങിയ മനുഷ്യനെ
മനസ്സിനെ
ഉണര്‍ത്തും വര്‍ണ്ണ പൂക്കളെപോലെ ഉണര്‍ത്തുക നിങ്ങളും
ഉറക്കം നടിക്കും സ്നേഹ ബന്ധങ്ങളെ "
ഇതു
വാട്ട്‌ ഈസ് ദാറ്റ്‌ എന്നാ ഷോര്‍ട്ട് ഫില്ലം കണ്ടതിനു ശേഷമുള്ള
ക്ലാസ്സില്‍ ചെയ്ത പ്രവര്‍ത്തനമാണ്. തയ്യാറാക്കിയത്
റോസ്മി ജോസഫ് .
ഒന്‍പതു. ഡി .


പറപ്പൂര്‍ സ്കൂളിന്റെ ബ്ലോഗ്‌ കാണുക

0 comments: