കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം

പാരിന്റെ പൊരുള്‍

ആ ചെടിക്ക് ജീവിതം കൊടുത്തത് ഞാനായിരുന്നു

കിളികളുടെ താരാട്ടുപാട്ടില്‍

കാറ്റിന്റെ തൊട്ടിലില്‍

അവന്‍ സുഖമായ് ഉറങ്ങി

പ്രകൃതിയുടെ വിദ്യാലത്തില്‍

അവന്‍ ഒന്നാമനായിരുന്നു

കാലമാണ് അവനെ വളര്‍ത്തിയത്

അവന്റെ ജീവിതം

ലോകത്തിനു സമര്‍പ്പിച്ചിരുന്നു


അവന്‍,കാര്‍മേഘത്തിന് ജന്മമേകി

കുളിര്‍ക്കാറ്റിനു ജന്മമേകി

കായ്കനികള്‍ക്ക് കനിയായി

കുയിലിനു വാസമായി

വസന്തത്തിനു വര്‍ണ്ണമേകി

കാടിന് കരുത്തായി

കാട്ടുമാക്കാനു കൂട്ടായി

ലോകത്തിനുയിരായി


ഒടുവില്‍,കോടാലിക്കിരയായി

കനലായി കരിയായി

മണ്ണിന്റെ നിറമായി

പാരിന്റെ പൊരുളായിദീപക് ദേവാനന്ദ് .പത്ത് .സി .(എസ് .ബി .എച്ച് .എസ് .കുറുമ്പിലാവ് )